Monday, January 1, 2018

ഉമ്മയില്ലാത്ത ലോകത്ത്

ഓര്‍‌മ്മവെച്ച നാള്‍‌ മുതലുള്ള നൊമ്പരങ്ങളില്‍ നഷ്‌ടബോധങ്ങളില്‍ മിഴിനീരോടെ നില്‍‌ക്കുന്ന ചില വര്‍‌ഷങ്ങളുണ്ട്‌.1982 ല്‍ ഡിസം‌ബര്‍‌ മാസത്തിലായിരുന്നു പ്രിയപ്പെട്ട പിതാവ്‌ വിടപറഞ്ഞത്.ഏകദേശം ഏഴു വര്‍‌ഷങ്ങള്‍‌ക്ക്‌ ശേഷം 1989 ല്‍ അളിയന്‍ മുഹമ്മദ്‌ പി.സിയും ഈ ലോകത്തോട്‌ യാത്ര പറഞ്ഞു.തൊണ്ണൂറുകളിലാണ്‌ സഹധര്‍‌മ്മിണിയുടെ പിതാവിന്റെ അന്ത്യം.തൊണ്ണൂറുകളില്‍ തന്നെയായിരുന്നു സഹോദരി ഫാത്വിമ അബൂബക്കറിന്റെയും വിടവാങ്ങല്‍.അധികം താമസിയാതെ അളിയന്‍ അബൂബക്കര്‍ കോഴിശ്ശേരി അന്ത്യ ശ്വാസം വലിച്ചു.2003 ലെ ജൂണ്‍ മാസത്തിലായിരുന്നു പൊന്നു മോന്‍ അബ്‌സ്വാര്‍ ഓര്‍‌മ്മയായത്.പിന്നീട്‌ സബൂറത്തയും റുഖിയത്തയും വേദനയുള്ള ഓര്‍‌മ്മയായി.2015 ല്‍ അളിയന്‍ മജീദ്‌ ഇടശ്ശേരി അര്‍‌ബുദ രോഗത്തെ തുടര്‍‌ന്ന്‌ അല്ലാഹുവിലേയ്‌ക്ക്‌ യാത്രയായി.2015 ല്‍ തന്നെയായിരുന്നു  സുബൈറയുടെ മാതാവിന്റെ വിയോഗവും.2016 ലെ ഡിസം‌ബറിലായിരുന്നു ഫാസില്‍ ഷം‌സുദ്ധീന്‍ പറന്നു പോയത്.2017 ഒക്‌ടോബര്‍ മാസത്തില്‍ സ്‌നേഹ നിധിയായ ഉമ്മയും നോവൂറുന്ന ഓര്‍‌മ്മയായി.സ്‌നേഹ നിധിയായ ഉമ്മയില്ലാത്ത ലോകത്താണ്‌ ഇനിയുള്ള കാലം ജീവിക്കേണ്ടത് എന്നത്‌ ഭയം ജനിപ്പിക്കുന്നു.അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.